ഡുബ്ബോ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സും,മുംബൈയിൽ സ്ഥിരതാമസമാക്കിയ
കൊല്ലം – കുണ്ടറ സ്വദേശികളുടെ ഏക മകളും,പത്തനംതിട്ട- കൈപ്പട്ടൂർ സ്വദേശി ജാക്സന്റെ ഭാര്യയുമായ ഷെറിൻ ജാക്സൺ (34) ആണ് തീ പൊള്ളലേറ്റ് മരിച്ചത്.
ഷെറിൻ ജാക്സൺ അതീവ ഗുരുതരാവസ്ഥയില്‍ ഡുബ്ബോ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.ഇന്നലെ പുലർച്ചെയാണ് വീടിന് തീപിടിച്ചത്.തീപിടുത്തം ഉണ്ടായ രണ്ടുനില വീട്ടില്‍ ഷെറിന്‍ മാത്രമാണ് ഉണ്ടായിരുന്നത്.രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ അഗ്നിശമന സേനാംഗവും പരിക്കേറ്റ് ചികിത്സയിലാണ്..തീപിടിത്തം എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുയയാണ്.