

കടയ്ക്കൽ പ്രവാസി ഫോറം ദുബായിൽ സംഘടിപ്പിച്ച കടയ്ക്കൽ തിരുവാതിര (പ്രവാസി ഫെസ്റ്റ് ) ൽ പ്രവാസിയും വാർത്ത അവതാരകനുമായ ഷാജി കടയ്ക്കലിനെ ആദരിച്ചു.

ദയറയിൽ ഒരു മൊബൈൽ ഷോപ്പ് ഉടമയായ ഷാജി റേഡിയോ കാലത്ത് പരിചിതമായ ശൈലിയിൽ ഒരുപിടി വാർത്തകൾ ഇപ്പോഴും തന്മയത്തോടെ വായിച്ച് സുഹൃത്തുക്കൾക്കും, സോഷ്യൽ മീഡിയയിലും ഓഡിയോ സന്ദേശമായി പോസ്റ്റ് ചെയ്യും.

മാധ്യമ പ്രവർത്തകനാകാൻ മോഹിച്ച ഷാജി 23 വർഷമായി പ്രവാസ ജീവിതം നയിക്കുന്നു. കോവിഡ് കാലത്താണ് ഷാജി വാർത്തകൾ വ്യാപകമായി മറ്റുള്ളവരിലേക്ക് എത്തിയ്ക്കാൻ തുടങ്ങിയത്.

കടയ്ക്കലിന്റെ വാർത്തകളും വിശേഷങ്ങളും പങ്കു വെയ്ക്കുന്നതിനായി ഞങ്ങളും കടയ്ക്കൽക്കാർ എന്ന ഫേസ്ബുക്ക് പേജും, വാട്സാപ്പ് കൂട്ടായ്മയും ഷാജിയ്ക്കുണ്ട്. കടയ്ക്കലിലെ സാംസ്കാരിക മണ്ഡലത്തിൽ നിറ സാന്നിധ്യമാണ് ഇദ്ദേഹം. കടയ്ക്കലിലെ ചെറുതും, വലുതുമായ ഒട്ടേറെ കലാകാരൻമ്മാർക്ക് ഈ കൂട്ടായ്മയിലൂടെ പ്രോത്സാഹനം ലഭിക്കുന്നു.കടയ്ക്കൽ പള്ളിമുക്ക് സനത്തിൽ സ്ഥിരതാമസമാണ് ഷാജി. സെറിനാണ് ഭാര്യ. മക്കൾ റാഷിദ്, നേഹ.



