
യു എ ഇ ദേശീയ സീനയർ ക്രിക്കറ്റ് ടീമിൽ ഇടം നേടി കടയ്ക്കൽ സ്വദേശി സുധീഷ് 2024 ഫെബ്രുവരിയിൽ സൗത്ത് ആഫ്രിക്കയിൽ വച്ച് നടന്ന ഇന്റർനാഷണൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് വേൾഡ് കപ്പിൽ യു എ ഇ സീനിയർ ടീമിന് വേണ്ടി അഞ്ച് മാച്ചിൽ സുധീഷ് ഇതിനോടകം കളിച്ചു. ഇതിൽ കാനഡയ്ക്കെതിരായുള്ള മാച്ചിൽ മാൻ ഓഫ് ദി മാച്ച്, മൂന്ന് ഹാഫ് സെഞ്ച്വറി അടക്കം നേടി ടീമിലെ ടോപ് സ്കോറർ ആയി.

12 വർഷമായി ദുബായിൽ ഒരു ഷിപ്പിംഗ് കമ്പനിയിൽ ജോലി നോക്കി വരുകയാണ്.ഈ കാലയളവിൽ എല്ലാം തന്നെ ദുബായ് A DIVION CRICKAT ലീഗിന് വേണ്ടി കളിച്ചു വരികയായിരുന്നു.കടയ്ക്കൽ ആസ്ഥാനമായ കെൻസ യൂത്ത് ക്ലബ്ബിൽ സജീവ സാന്നിധ്യമായിരുന്നു സുധീഷ്,

പഠന കാലത്ത് നിലമേൽ എൻ എസ് എസ് കോളേജിലെ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയിരുന്നു.കടയ്ക്കൽ ആറ്റുപുറം പ്രദീഷ് ഭവനിൽ തുളസീധരന്റേയും, ശോഭനയുടെയും മകനാണ് സുധീഷ്.
റിപ്പോർട്ട്
സുജീഷ് ലാൽ കടയ്ക്കൽ



