
കിളിമാനൂർ മണ്ഡപംകുന്ന് സ്വദേശിയും കടയ്ക്കൽ കോട്ടപ്പുറം ദേവ പ്രഭയിൽ രതീഷ് സോജ ദമ്പതികളുടെ മകൻ പ്രഫുൽ(14) ആണ് മരിച്ചത്.പ്രഫുൽ കടയ്ക്കൽ സി പി ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. അമ്മയോടും, അനുജത്തിയോടും ഒപ്പം സഞ്ചരിക്കവേ ടിപ്പർ ലോറി സ്‌കൂട്ടിയുടെ പിന്നിലിടിക്കുകയായിരുന്നു.

ഇന്നലെ രാവിലെ പത്ത് മണിയ്ക്ക് തട്ടത്ത്മലയിൽ വച്ചായിരുന്നു സംഭവം.അപകടത്തിൽ അമ്മ സോജയ്ക്ക് പരിക്കുണ്ട്. പിതാവ് രതീഷ് വിദേശത്താണ് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മാർട്ടത്തിന് ശേഷം കടയ്ക്കൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു..

സാംസ്‌കാരം പിതാവ് രതീഷ് നാട്ടിലെത്തിയതിന് ശേഷം കോട്ടപ്പുറത്തുള്ള വസതിയിൽ നടക്കും.ദേവിക സഹോദരിയാണ്.
