പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഭിമുഖത്തിൽ 2023-24 അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സർക്കാർ/എയിഡഡ് , സ്കൂൾ/ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച യൂത്ത് മോഡൽ പാർലമെന്റ് മത്സരങ്ങളിൽ ബസ്റ്റ് യൂത്ത് ആയി കടയ്ക്കൽ GVHSS ലെ ലക്ഷ്മി എ എൽ തെരഞ്ഞെടുക്കപ്പെട്ടു.
പ്ലസ് ടു വിദ്യാർത്ഥിനിയാണ് ലക്ഷ്മി. കടയ്ക്കൽ ചിങ്ങേലി ഇടയിലഴികത്ത് വീട്ടിൽ ഐ അനിൽ കുമാറിന്റെയും,ലിവി യുടെയും മകളാണ് ലക്ഷ്മി.വിദ്യാർത്ഥികൾക്കിടയിൽ ജനാധിപത്യബോധം, ഭരണഘടനാമൂല്യങ്ങൾ, പാർലമെന്ററി സംവിധാനത്തിന്റെ പ്രവർത്തനം എന്നിവ സംബന്ധിച്ച അറിവ് നൽകുന്നതിനുള്ള ഒരു വേദിയാണ് യൂത്ത് മോഡൽ പാർലമെന്റ്.പൗര ബോധവും, ജനാധിപത്യ ബോധവുമുള്ള ഭാവി തലമുറയെ വാർത്തെടുക്കുക എന്നിവയാണ് ലക്ഷ്യം. ഇൻഡ്യാ ഗവണ്മെന്റിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരുകൾ വഴി ഇത് നടപ്പിലാക്കി വരുന്നു.
ഒന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന ഒരു റോൾ പ്ലേ ആണിത്. നമ്മുടെ പാർലമെന്റിന്റെ നടപടി ക്രമങ്ങളെ എല്ലാം തന്നെ കുട്ടികൾ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.രാഷ്ട്രപതിയായും, പ്രധാനമന്ത്രിയായും, സ്പീക്കറായും, മറ്റ് മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരായി കുട്ടികൾ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
കടയ്ക്കൽ GVHSS ലെ മോഡൽ പാർലമെന്റ്മത്സരം 2024 ജനുവരി 29 ന് സ്കൂളിൽ വച്ച് മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കേരള നിയമ സഭയുടെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരാണ് വിധികർത്താക്കൾ ആയി എത്തിയത്. ഇവരുടെ മുന്നിലാണ് അവതരിപ്പിച്ചത് ഒന്നര മണിക്കൂർ ദൈഘ്യ മുള്ള പെർഫോമൻസിൽ ഇവിടത്തെ കുട്ടികൾ പ്രധാനമായും അവതരിപ്പിച്ചത് രാഷ്ട്ര പതിയുടെ പാർലമെന്റിലേക്കുള്ള വരവ്,അഭിസംബോധന ചെയ്യുന്നതിൽ തുടങ്ങി സഭ അവസാനിക്കുന്നതും അവതരിപ്പിച്ചു, രണ്ടാം ദിവസം പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ, അനുശോചന പ്രമേയം, തുടർന്ന് ചോദ്യോത്തര വേള, ശൂന്യവേള, അടിയന്തിര പ്രമേയം, ഒരു ബില്ലിന്റെ അവതരണം, പാസ്സാക്കൽ എന്നിവ കുട്ടികൾ അവതരിപ്പിച്ചു.
സംസ്ഥാന തല മത്സരത്തിൽ കടയ്ക്കൽ GVHSS ന് മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞു. കൂടാതെ ടീമിലുണ്ടായിരുന്ന വിദ്യാഭ്യാസ, നീതിന്യായ, നിയമ വകുപ്പുകൾ കൈകാര്യം ചെയ്ത ലക്ഷ്മിയെ ബെസ്റ്റ് പാർലമെന്റേറിയാനായി തിരഞ്ഞെടുക്കുകയായിരുന്നു. ഈ പുരസ്ക്കാരം ലഭിക്കുന്ന കുട്ടികൾക്ക് പാർലമെന്റ് മന്ദിരം അടക്കം സന്ദർശനം നടത്താനുള്ള അവസരം.ഉണ്ടാകും