
കടയ്ക്കൽ അരിനിരത്തുംപാറ അശ്വതിയിൽ ഉണ്ണികൃഷ്ണക്കുറുപ്പാണ് അപകടത്തിൽ പെട്ട് മരിച്ചത്.ഇന്ന് വൈകുന്നേരം നാല് മണിയ്ക്കാണ് സംഭവം നടന്നത്. ഉണ്ണിക്കൃഷ്ണ കുറുപ്പിന്റെ ആട് അയൽവാസിയായ ജയന്റെ കിണറ്റിൽ അബദ്ധത്തിൽ വീഴുകയായിരുന്നു, ഇത് കാണാനിടയായ ഇദ്ദേഹം കിണറ്റിൽ ഇറങ്ങുകയായിരുന്നു. കിണറ്റിൽ വേണ്ടത്ര ഒക്സിജൻ ലഭ്യത ഇല്ലാത്തതിനാൽ ഉണ്ണികൃഷ്ണക്കുറുപ്പ് തിരികെ കയറാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീഴുകയായിരുന്നു. കടയ്ക്കൽ ഫയർഫോഴ്‌സ് സംഭവസ്ഥലത്തെത്തി ഇദ്ദേഹത്തെ പുറത്തെടുക്കുകയായിരുന്നു.കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണപ്പെട്ടിരുന്നു.

മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കടയ്ക്കൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. നാളെ പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയാക്കി വിദേശത്തുള്ള മകൻ ഹരികൃഷ്ണൻ നാട്ടിലെത്തിയതിനുശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.ലളിതമ്മയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. അശ്വതി, ഹരികൃഷ്ണൻ എന്നിവർ മക്കളാണ്. ഒന്നര മാസം മുൻപാണ് ഇദ്ദേഹത്തിന്റെ മരുമകൻ ആക്സിഡന്റിൽ പെട്ട് മരിച്ചത്.
