
ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസം പോളിംഗ് കേന്ദ്രങ്ങളിൽ റിപ്പോർട്ടിങ്ങിന് ഇലക്ഷൻ കമ്മീഷൻ പാസ് നൽകുന്ന മാധ്യമപ്രവർത്തകർക്കും പോസ്റ്റൽ വോട്ടിന് അവസരം. തിരഞ്ഞെടുപ്പ് ദിവസം ജോലി ചെയ്യുന്ന പിആർഡിയുടെ അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് പോസ്റ്റൽ വോട്ടിന് അവസരം നൽകുന്നതിന് പുറമേയാണിത്.
അവശ്യ സർവീസ് വിഭാഗത്തിൽ പെടുന്നവർ പോസ്റ്റൽ വോട്ട് ചെയ്യുന്ന രീതിയിൽ തന്നെയാണ് മാധ്യമപ്രവർത്തകർക്കും പോസ്റ്റൽ വോട്ട് ചെയ്യാനാവുക. നേരത്തെ അക്രെഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകർക്ക് നിശ്ചയിച്ചിരുന്ന അതേ സമയക്രമത്തിൽ ഫോം 12 D യിൽ അപേക്ഷ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ എത്തിക്കേണ്ടതാണ്



