പൊതുസ്ഥലങ്ങളിലെ യുഎസ്ബി ഫോൺ ചാർജിങ് പോയന്റുകൾ ഉപയോ​ഗിക്കരുതെന്ന് മുന്നറിയിപ്പുമായി കേന്ദ്രം. യുഎസ്ബി ചാർജിങ് പോയിൻറുകൾ വഴി ഡാറ്റ ചോർത്തി സൈബർ ക്രിമിനലുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഐടി മന്ത്രാലയവുമായി ബന്ധപ്പെട്ട കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം മുന്നറിയിപ്പ് നൽകിയത്.  

ബസ് സ്റ്റാൻഡ്, ഹോട്ടൽ, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലെ ചാർജിങ് പോയിൻറുകളിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുമ്പോഴാണ് വിലപ്പെട്ട ഡാറ്റകൾ ചോർത്തപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഇത്തരത്തിൽ യുഎസ്ബി ചാർജിങ് പോയിൻറുകൾ വഴി ഡാറ്റ ചോർത്തുന്നതിനെ ജ്യൂസ് ജാക്കിങ് എന്നാണ് അറിയപ്പെടുന്നത്. 

മൊബൈൽ ഫോണിൻറെ ചാർജിങ് കേബിളും ഡാറ്റാ കേബിളും ഒരു കേബിളായി ഉപയോഗിക്കാൻ തുടങ്ങിയത് മുതലാണ് പ്രധാനമായും ഇത്തരം തട്ടിപ്പ് അരങ്ങേറിയത്. പലരും ഇതിന് ഇരയാകുന്നുണ്ടെങ്കിലും ഇതിനെപ്പറ്റി ബോധവാന്മാരല്ല. കഴിവതും പവർ ബാങ്ക് ഉപയോഗിച്ച് ചാർജ്ജ് ചെയ്യുക, പൊതു ചാർജ്ജിംഗ് സ്റ്റേഷനുകളിൽ നിന്ന് ചാർജ്ജ് ചെയ്യുമ്പോൾ ഡിവൈസുകൾ സ്വിച്ച് ഓഫ് ചെയ്യുക തുടങ്ങിയ നിർദേശങ്ങളും കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം മുന്നോട്ട് വയ്ക്കുന്നു.

error: Content is protected !!