
ഔഷധസസ്യ കൃഷി വ്യാവസായിക അടിസ്ഥാനത്തിൽ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ നേതൃത്വത്തിൽ കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ഔഷധസസ്യ സെമിനാർ സംഘടിപ്പിക്കുന്നു. 2024 മാർച്ച് 13 ബുധൻ രാവിലെ 10 മണി മുതൽ ചിതറ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സെമിനാർ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും..

നാമ്പാർഡ് ഡി.ഡി.എം ടികെ പ്രേംകുമാർ, ഔഷധസസ്യ ബോർഡ് സി. ഇ. ഒ ഡോക്ടർ ഹൃദിക്,ചിതറഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി,കൊട്ടാരക്കര കാർഷിക ഗ്രാമീണ ബാങ്ക് പ്രസിഡന്റ് കൊല്ലായിൽ സുരേഷ് തുടങ്ങിയവർ പങ്കെടുക്കും. ചടയമംഗലം ബ്ലോക്ക് പ്രദേശത്ത് താമസിക്കുന്നവരും, സർക്കാർ സാമ്പത്തിക സഹായത്തോടെ കൃഷി നടത്തുവാൻ താല്പര്യമുള്ള കർഷകർ മാർച്ച് 11 മുമ്പായി രജിസ്റ്റർ ചെയ്യണമെന്ന് കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ജെ സി അനിൽ, സി ഇ ഒ മുന്നാ മുഹമ്മദ് സുഹൈൽ എന്നിവർ അറിയിച്ചു രജിസ്റ്റർ ചെയ്യുവാൻ താഴെ കാണുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുകയോ ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.
ഗൂ ഗി ൾ ഫോം ലി ങ്ക്:https://forms.gle/ZuECQBnRcfxkvTEr5, ഫോ ൺ നമ്പർ : 8086683453,9846349853

