
കുമ്മിൾ പഞ്ചായത്തിൽ ചെറുകര അംഗൻവാടി കെട്ടിടത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ തറക്കല്ലിട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ മധു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി രജിത കുമാരി സ്വാഗതം പറഞ്ഞു. ചെറുകര സ്വദേശി എം കെ ബിജുവാണ് അംഗൻവാടി കെട്ടിടത്തിന് വസ്തു സംഭാവനയായി നൽകിയത്. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെ നജീബത്ത്, കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ് രാധിക, സുധിൻ, സിപിഐ എം ഏരിയാ സെക്രട്ടറി എം നസീർ, കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി മിഥുൻ, സിപിഐ മണ്ഡലം സെക്രട്ടറി എസ് ബുഹാരി, എഎം ഇർഷാദ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ കൃഷ്ണപിള്ള, ആർ ബീന, കെ റസീന, പഞ്ചായത്ത് അംഗങ്ങൾ, സിപിഐ എം ലോക്കൽ സെക്രട്ടറി എകെ സെയ്ഫുദീൻ, സിപിഐ ലോക്കൽ സെക്രട്ടറി ഇവി ജയപാലൻ, പഞ്ചായത്ത് സെക്രട്ടറി ലൗജി എം നായർ എന്നിവർ സംസാരിച്ചു.



