
കൊല്ലം പാർലമെന്റ് സ്ഥാനാർഥി എം മുകേഷിന്റെ വിജയത്തിനായി LDF നേതൃത്വത്തിൽ വിപുലമായ കുടുംബ യോഗം സംഘടിപ്പിച്ചു.

21-03-2024 വൈകുന്നേരം 3 മണിയ്ക്ക് ഇണ്ടവിള നടന്ന കുടുംബ യോഗത്തിൽ സി പി ഐ മണ്ഡലം കമ്മിറ്റി അംഗം പി പ്രതാപൻ അധ്യക്ഷനായിരുന്നു. സി പി ഐ (എം) ജില്ലാ സെക്രട്ടറി എസ് സുദേവൻ,

മന്ത്രി ജെ ചിഞ്ചുറാണി, , സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് വിക്രമൻ, ആർ ലതാദേവി,സി പി ഐ (എം) ജില്ലാ കമ്മിറ്റി അംഗം പി കെ ബാലചന്ദ്രൻ ,സി പി ഐ എം കടയ്ക്കൽ ഏരിയ സെക്രട്ടറി എം നസീർ

ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരൻ,സി പി ഐ എം കടയ്ക്കൽ ഏരിയ സെന്റർ അംഗം വി സുബ്ബലാൽ, സി പി ഐ എം കടയ്ക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി റ്റി എസ് പ്രഫുല്ലഘോഷ്, സി പി ഐ എം കടയ്ക്കൽ ഏരിയ കമ്മിറ്റി അംഗം ആർ എസ് ബിജു,

സി പി ഐ എം കടയ്ക്കൽ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി ദീപു എന്നിവർ പങ്കെടുത്തു.നൂറ് കണക്കിന് ബഹുജനങ്ങൾ പങ്കെടുത്തു. സ്ഥാനാർഥി എം മുകേഷ് കുടുംബയോഗത്തിൽ സംസാരിച്ചു.

