ഈറോഡ് എംപിയും  എംഡിഎംകെ നേതാവുമായ ​ഗണേശമൂർത്തി (77) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണു മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച ഗ​ണേ​ശ​മൂ​ർ​ത്തി​യെ കഴിഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെയാണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഞായറാഴ്ച പുലർച്ചെ 2.30ഓടെയാണ് റൂമിൽ അബോധാവസ്ഥയിൽ ഗണേശമൂർത്തിയെ കണ്ടെത്തിയത്. തുടർന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്കു മാറ്റുകയായിരുന്നു. സീറ്റ് ലഭിക്കാത്തതിലുള്ള മനോവിഷമത്തെ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.