
തിരുവനന്തപുരം > പൂക്കോട് വെറ്ററിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ഡോ. കെ എസ്‍ അനിലിനെ നിയമിച്ചു. മണ്ണുത്തി വെറ്റിനറി കോളജിലെ ലൈവ് സ്റ്റോക്ക് മാനേജ്മെൻ്റ് വകുപ്പിൽ പ്രൊഫസറാണ് ഡോ. അനിൽ. ഗവർണർ സ്വന്തംനിലയിൽ നിയമിച്ച വൈസ് ചാൻസലർ ഡോ. പി സി ശശീന്ദ്രൻ രാജിവച്ചതോടെ സർവകലാശാല പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായിരുന്നു.


