പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഗവ. വിക്ടോറിയ ആശുപത്രിയില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് മുഖ്യാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി. വസന്തദാസ്, അഡിഷണല്‍ ഡയറക്ടര്‍ ഡോ. ഷീജ എ എല്‍, സൂപ്രണ്ട് മിനി എസ് നായര്‍, ഡോ. രജനി, ഡോ. ശരണ്യ ബാബു, മാസ് മീഡിയ ഓഫീസര്‍മാരായ ദിലീപ് ഖാന്‍, ശ്രീകുമാര്‍ എസ്, എം സി എച് ഓഫീസര്‍ സജിത എന്നിവര്‍ സംസാരിച്ചു.