ഇത്തവണ ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ വിരല്‍സ്പര്‍ശത്തിലറിയാനും സംവിധാനം.തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയിട്ടുള്ള ‘നോ യുവര്‍ കാന്‍ഡിഡേറ്റ്’ (കെ വൈ സി) മൊബൈല്‍ ആപ്ലിക്കേഷനാണ് വിവരപ്രഭവകേന്ദ്രം.സ്ഥാനാര്‍ത്ഥികളുടെ പേര്, വിലാസം, പ്രായം, മത്സരിക്കുന്ന പാര്‍ട്ടിയുടെ വിവരങ്ങള്‍, ക്രിമിനല്‍ പശ്ചാത്തലം, സത്യവാങ്മൂലം, വ്യക്തിഗത വിവരങ്ങള്‍ തുടങ്ങിയവയാണ് ലഭിക്കുക.വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ഥികളുടെ പേരുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ നിഷ്പ്രയാസം ശേഖരിക്കാം.ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികളുടെ സ്വത്തുക്കളും ബാധ്യതകളും വോട്ടര്‍മാര്‍ക്ക് സ്വയംപരിശോധിക്കാനുമാകും.സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദ്ദേശ പത്രിക, പിന്‍വലിക്കപ്പെട്ടവ, നിരസിക്കപ്പെട്ടവ എന്നിവയുടെ വിവരങ്ങളും ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ആന്‍ഡ്രോയിഡ്, ഐ ഒ എസ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.ആന്‍ഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനായി സന്ദർശിക്കുക…

https://play.google.com/store/apps/details?id=com.eci.ksa