ഭദ്രദീപം ക്രിയേഷൻസിന്റെയും, സീതാസ് ഓഡിയോസിന്റെയും ബാനറിൽ പ്രശസ്ത സാഹിത്യകാരനും, ചലച്ചിത്ര പിന്നണി ഗാനരചയിതാവുമായ ദീപു ആർ എസ് ചടയമംഗലം ഗാനരചന,തിരക്കഥ സംവിധാനം എന്നിവ നിർവഹിച്ച് ചലച്ചിത്ര സംവിധായകൻ ശ്രീ ഷാൻ കൊല്ലം ഈണം നൽകി സിനിമ പിന്നണി ഗായകൻ ശ്രീ എം ജെ രാജ്മോഹൻ ആലപിച്ച ദേവി ഭക്തിഗാന ആൽബം ‘കാളി പൂജ’ ഇന്ന് പ്രകാശനം ചെയ്യും.

മുതയിൽ പീടിക ഭഗവതി ക്ഷേത്രം മീന തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാത്രി 8.30 നാണ് ആൽബം പ്രകാശനം ചെയ്യുന്നത്. പ്രശസ്ത സാഹിത്യകാരനും സൂര്യ ടിവി അവതാരകനുമായ ഡോക്ടർ മുഞ്ഞിനാട് പത്മകുമാർ ബ്ലോക്ക് മെമ്പർ അരുൺകുമാറിന് (ക്ഷേത്രം സെക്രട്ടറി ) നൽകി പ്രകാശനം നിർവഹിക്കുന്നു

error: Content is protected !!