
ഗുരുതര രോഗ ബാധിതർക്ക് റേഷൻകാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് തരം മാറ്റുന്നതിന് എല്ലാ മാസവും 19-ാം തീയതി വരെ അപേക്ഷ നൽകാമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ പറഞ്ഞു. ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടിയിലാണ് ഇക്കാര്യം അറിയിച്ചത്. താലൂക്ക് സപ്ലൈ ഓഫീസുകളിൽ നേരിട്ടാണ് അപേക്ഷ നൽകേണ്ടത്. മറ്റുള്ളവർക്ക് ഓൺലൈനായി അപേക്ഷ വിളിക്കുന്ന അവസരത്തിൽ അപേക്ഷ നൽകാവുന്നതാണ്.



