
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച അഗ്‌നിസുരക്ഷാ ബോധവല്‍ക്കരണ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് നിര്‍വഹിച്ചു. കലക്ടറേറ്റിലെ അഗ്‌നി സുരക്ഷാ സംവിധാനത്തിന്റെ കാര്യക്ഷമതാപരിശോധന നടത്തുന്നതിന് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കാട്ടുതീ, വാഹനങ്ങള്‍-കെട്ടിടങ്ങളിലെ തീ, അടിയന്തരവൈദ്യസഹായം ആവശ്യമായ ഘട്ടത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ തുടങ്ങി വിവിധ ജീവന്‍രക്ഷ മാര്‍ഗങ്ങളെക്കുറിച്ച് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. കടപ്പാക്കട ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ഇ ഡൊമിനിക്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സരുണ്‍, മനീഷ്, ബിനു എന്നിവര്‍ ക്ലാസ് നയിച്ചു.

