Month: March 2024

മങ്കാട് വായനശാല& ഗ്രന്ഥശാല മങ്കാട് ഏലയിൽ ഇറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി

മങ്കാട് വായനശാല & ഗ്രന്ഥശാല, വനിത വേദി, ആർട്സ് & സ്പോർട്ട്സ് ക്ലബ്ബ്, ബാലവേദി പ്രവർത്തകർ മങ്കാട് ഏലയിലെ നെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം 31.03.2024. ഞായറാഴ്ചരാവിലെ 9 മണിക്ക് താലൂക്കു ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ശ്രീJC. അനിലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ…

കോട്ടയത്ത് വീട്ടുമുറ്റത്തുനിന്ന് മൂർഖനെയും 47 കുഞ്ഞുങ്ങളെയും പിടികൂടി.

കോട്ടയം∙ തിരുവാതുക്കലിൽ അധ്യാപികയുടെ വീട്ടുമുറ്റത്തുനിന്നു വലിയ മൂർഖനെയും 47 മൂർഖൻ കുഞ്ഞുങ്ങളെയും പിടികൂടി. വനം വകുപ്പിന്റെ റസ്ക്യൂ സംഘമാണ് വീട്ടുമുറ്റത്തുനിന്ന് മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടിയത്. കോട്ടയം വേളൂർ കൃഷ്ണ ഗീതത്തിൽ രാധാകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്തുനിന്നാണ് വനം വകുപ്പിന്റെ സർപ്പ സ്നേക് റസ്ക്യൂ…

ഇലക്ഷൻ കമ്മീഷൻ പാസ് നൽകുന്ന മാധ്യമപ്രവർത്തകർക്കും പോസ്റ്റൽ വോട്ടിന് അവസരം

ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസം പോളിംഗ് കേന്ദ്രങ്ങളിൽ റിപ്പോർട്ടിങ്ങിന് ഇലക്ഷൻ കമ്മീഷൻ പാസ് നൽകുന്ന മാധ്യമപ്രവർത്തകർക്കും പോസ്റ്റൽ വോട്ടിന് അവസരം. തിരഞ്ഞെടുപ്പ് ദിവസം ജോലി ചെയ്യുന്ന പിആർഡിയുടെ അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് പോസ്റ്റൽ വോട്ടിന് അവസരം നൽകുന്നതിന് പുറമേയാണിത്.അവശ്യ സർവീസ് വിഭാഗത്തിൽ പെടുന്നവർ പോസ്റ്റൽ…

ഇഫ്താർ സംഗമവും, മതസൗഹാർദ്ദ സദസും സംഘടിപ്പിച്ചു.

നെടുമങ്ങാട്: തണൽ റവന്യൂ ടവർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും, മതസൗഹാർദ സദസും സംഘടിപ്പിച്ചു.വൈ. സഫീർ ഖാൻ മന്നാനി പനവൂർ ഉദ്ഘാടനം ചെയ്തു.സുൽഫി ഷാഹിദ് അധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ മുഖ്യ പ്രഭാഷണം നടത്തി.മത,രാഷ്ട്രീയ, സാമൂഹിക നേതാക്കളായ പന്തളം…

ഐടി ഉദ്യോഗസ്ഥനില്‍നിന്നും 41 ലക്ഷം രൂപ തട്ടിയെടുത്തു: യുവാവ് അറസ്റ്റില്‍

കോഴിക്കോട്: ഐടി ഉദ്യോഗസ്ഥനില്‍നിന്നും ഓണ്‍ലൈനിലൂടെ 41 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. കൂത്തുപറമ്പ് ജാസ് വിഹാറില്‍ ഷഹല്‍ സനജ് മല്ലിക്കറാണ്(24) അറസ്റ്റിലായത്. ഓണ്‍ലൈന്‍ വഴി പാര്‍ട് ടൈം ബെനിഫിറ്റ് സ്‌കീമിന്റെ പേരില്‍ വടകര ബാലുശേരി സ്വദേശിയായ ഐടി ഉദ്യോഗസ്ഥനെ…

പൊതുസ്ഥലങ്ങളിൽ ഫോൺ ചാർജ് ചെയ്താൽ പണികിട്ടും; മുന്നറിയിപ്പ്

പൊതുസ്ഥലങ്ങളിലെ യുഎസ്ബി ഫോൺ ചാർജിങ് പോയന്റുകൾ ഉപയോ​ഗിക്കരുതെന്ന് മുന്നറിയിപ്പുമായി കേന്ദ്രം. യുഎസ്ബി ചാർജിങ് പോയിൻറുകൾ വഴി ഡാറ്റ ചോർത്തി സൈബർ ക്രിമിനലുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഐടി മന്ത്രാലയവുമായി ബന്ധപ്പെട്ട കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം മുന്നറിയിപ്പ് നൽകിയത്.…

തൃശൂരില്‍ ബൈക്ക് യാത്രക്കാരന് സൂര്യതാപമേറ്റു

തൃശൂര്‍: സ്‌കൂട്ടര്‍ യാത്രികന് സൂര്യതാപമേറ്റു. ചേര്‍പ്പ് സര്‍വ്വീസ് സഹകരണ ബാങ്കിന് മുന്നില്‍ വ്യാപാര സ്ഥാപനം നടത്തുന്ന ചാത്തക്കുടം സ്വദേശി രതീഷിനാണ്(46) സൂര്യതാപമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. രതീഷ് പൂച്ചിന്നിപ്പാടം എന്ന സ്ഥലത്തേക്ക് പോകുന്നതിനിടെ ശരീരത്തില്‍ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. യാത്രയ്ക്കിടെ…

വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകാൻ ഇനി മാസങ്ങൾ മാത്രം, ട്രയൽ റൺ മേയിൽ ആരംഭിക്കും

തിരുവനന്തപുരം: വർഷങ്ങളുടെ കാത്തിരിപ്പുകൾക്കൊടുവിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാകുന്നു. ഓണത്തിനോടനുബന്ധിച്ച് തുറമുഖത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനാണ് തീരുമാനം. അതേസമയം, ട്രയൽ റൺ മേയ് മാസം മുതൽ ആരംഭിക്കുന്നതാണ്. തുറമുഖം വൈകിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി നടത്തിവന്ന ആർബിട്രേഷൻ നടപടികൾ ഒത്തുതീർപ്പായിട്ടുണ്ടെന്ന് അദാനി ഗ്രൂപ്പ്…

അടയ്ക്ക മോഷണം പതിവ്, ഒടുവിൽ ക്യാമറ സ്ഥാപിച്ച് തോട്ടം ഉടമ!! പിന്നാലെ ക്യാമറയുമായി മുങ്ങി മോഷ്ടാക്കൾ

മലപ്പുറം: അടയ്ക്ക കള്ളന്മാരെ പിടികൂടാൻ തോട്ടത്തിൽ ക്യാമറ സ്ഥാപിച്ച തോട്ടം ഉടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. മലപ്പുറം ചോക്കാടാണ് സംഭവം. അടയ്ക്ക കള്ളന്മാരെ പിടിക്കാൻ കമുകിൻ തോട്ടത്തിൽ സ്ഥാപിച്ച ക്യാമറയുമായാണ് മോഷ്ടാക്കൾ സ്ഥലം വിട്ടിരിക്കുന്നത്. ഒടുവിൽ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ…

യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: 4 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. കാഞ്ഞിരംകുളം സ്വദേശികളായ അഭിജിത്ത്, ജിപിന്‍, മനോജ്, രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. നെയ്യാറ്റിന്‍കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. രണ്ട് ദിവസം മുമ്പാണ് ഊരുട്ടുകാല സ്വദേശി ആദിത്യനെ(23) നടുറോഡിലിട്ട് പ്രതികള്‍…