ഇന്ന് കുതിരയെടുപ്പ് നടക്കുന്നതിനാൽ 2 മണിമുതൽ പഞ്ചായത്ത്‌ ഓഫീസ് ജംഗ്ഷൻ മുതൽ ആൽത്തറമൂട് വരെ വാഹന ഗതാഗതം അനുവദിക്കില്ല. മാടത്തറ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഗാഗോ കൺവൻഷൻ, ഗവ യു പി എസ്, കടയ്ക്കൽ ഗവ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്കളിലും,

ചടയമംഗലം ഭാഗത്ത്‌ നിന്ന് വരുന്ന വാഹനങ്ങൾ പാലമൂട് ഗ്രൗണ്ട് ഒന്ന്, രണ്ട് എന്നിവിടങ്ങളിലും, അഞ്ചൽ ഭാഗത്ത്‌ നിന്ന് വരുന്ന വാഹനങ്ങൾ മണികണ്ഠൻ ചിറ ക്ഷേത്ര ഗ്രൗണ്ടിലും, തോളിക്കുഴി, കുമ്മിൾ, നിലമേൽ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പഞ്ചായത്ത്‌ സ്റ്റേഡിയം, പഴയ ചന്ത മൈതാനം, ഏറ്റിൻകടവ് പാർക്കിംഗ്, ഗവ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന് മുൻവശത്തുള്ള സർവ്വീസ് സ്റ്റേഷൻ ഗ്രൗണ്ട്, തളിയിൽ ക്ഷേത്രത്തിന് സമീപമുള്ള ഗ്രൗണ്ട് എന്നിവിടങ്ങളിൽ ബൈക്കുകൾ പാർക്ക് ചെയ്യണം. നിലമേൽ മടത്തറ റോഡിൽ അഴന്തക്കുഴി മുതൽ കടയ്ക്കൽ വിപ്ലവ സ്മാരകം വരെയും പഞ്ചായത്ത്‌ ഓഫീസ് ജംഗ്ഷൻ മുതൽ ആൽത്തറ മൂട് വരെയും ആൽത്തറമൂട് മണികണ്ഠൻ ചിറവരെയും റോഡിന്റെ ഇരു വശങ്ങളിലും വാഹന പാർക്കിംഗ് അനുവദിക്കുന്നതല്ല.

error: Content is protected !!