

തളിയിൽ ക്ഷേത്രത്തിൽ നിർമ്മിച്ച തന്ത്രി മഠത്തിന്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ പാലമൂട് കുടുംബാങ്ങളുടെ സഹായത്തലാണ് തന്ത്രി മഠം നിർമ്മിച്ചത്.ബോർഡ് അംഗം ജി സുന്ദരേശൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ സാം കെ ഡാനിയേൽ, പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ,അസിസ്റ്റന്റ് കമ്മീഷണർ മണികണ്ഠൻ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എസ് വികാസ്, സെക്രട്ടറി ഐ അനിൽ കുമാർ

,പാലമൂട് കുടുംബാംഗങ്ങൾ,സി ദീപു, കോൺട്രാക്ടർ ചന്ദ്രൻ ,സബ്ഗ്രൂപ്പ് ഓഫീസർ രാധാകൃഷ്ണൻ തിരുമേനി, ഉപദേശക സമിതി അംഗങ്ങൾ ,ഉത്സവ കമ്മിറ്റി സെക്രട്ടറി ജെ എം മർഫി,ഭക്ത ജനങ്ങൾ എന്നിവർ പങ്കെടുത്തു.

പാലമൂട്ടിൽ കുടുംബാങ്ങവും നഗർ കോവിൽ എൻ എസ് എസ് കൊളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ലക്ഷ്മി തന്ത്രി മഠം തുറന്ന് കൊടുത്തു.

തളിയിൽ സർപ്പക്കാവ് പുനർനിർമ്മിച്ചതുൾപ്പടെ ഒട്ടനവധി വികസന പ്രവർത്തനങ്ങളാണ് ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ പൂർത്തികരിച്ചത്.ദേവീക്ഷേത്രത്തിലെ ഊട്ടുപുര കഴിഞ്ഞ വർഷം ഭക്തർക്കായി തുറന്ന് കൊടുത്തിരുന്നു.







