
കടയ്ക്കൽ: കടയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻ്റ് ടെക്നോളജി(കിംസാറ്റ്) എന്ന പേരിൽ സഹകരണേ മേഖലയിൽ
ആതുര രംഗത്ത് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച കടയ്ക്കൽ സർവ്വീസ് സഹക രണ ബാങ്കിന് പുരസ്കാരം ലഭിച്ചു. കൊച്ചി സഹകാര്യം മൂന്നാറിൽ സംഘടിപ്പിച്ച സഹ കരണ സമ്മേളനത്തിൽ ബാങ്ക് ഭരണസമിതിയ്ക്കു വേണ്ടി പ്രസിഡൻ്റ് ഡോ.വി മിഥുൻ സെക്രട്ടറി പി.അശോകൻ തുടങ്ങിയവർ അവാർഡ് ഏറ്റുവാങ്ങി .കേരള ബാങ്ക് ഡയറക്ടർ കെ വി ശശി, ഡോ. രാമനുണ്ണി, ടി എസ് ചന്ദ്രൻ, എംഡി രഘു, പിഎച്ച് സാബു, ബേബി പോൾ, സഹകാര്യം ഡയറക്ടർ ചാന്ദ്നി കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.




