
വിവരാവകാശ നിയമം 2005 നെ ക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി.) നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും കോഴ്സ് ലഭ്യമാണ്. 16 വയസ്സ് കഴിഞ്ഞവർക്ക് ചേരാം. താൽപര്യമുള്ളവർ rti.img.kerala.gov.in ൽ ഫെബ്രുവരി രണ്ടു മുതൽ 13 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. കോഴ്സ് 16 ന് ആരംഭിക്കും.




