
കുമ്മിൾ സമന്വയ ഗ്രന്ഥശാല ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 2023-ലെ
പ്രൊഫ:കുമ്മിൾ സുകുമാരൻ സ്മാരക പ്രതിഭാപുരസ്കാരം മലയാളത്തിൻ്റെ പ്രശസ്ത കവി ശ്രീ. കുരീപ്പുഴ ശ്രീകുമാറിന് പുരോഗമന കലാ സാഹിത്യ സംഘം കൊല്ലം ജില്ലാ സെക്രട്ടറി ഡോ:സി.ഉണ്ണികൃഷ്ണൻ സമ്മാനിച്ചു.
10000/- രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. 2024 ഫെബ്രുവരി 1 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കുമ്മിൾ ടൗണിൽ നടന്ന ഗ്രന്ഥശാലയുടെ പ്രതിഭാസംഗമം പരിപാടിയിൽ വച്ച് പ്രസ്തുത പുരസ്കാരം പ്രിയപ്പെട്ട കവിക്ക് സമ്മാനിച്ചു.
അദ്ധ്യാപകനും,കവിയും സാമൂഹിക-സാംസ്കാരിക പ്രവർത്തകനുമായിരുന്ന പ്രൊഫ: കുമ്മിൾ സുകുമാരൻ്റെ പേരിൽ കുമ്മിൾ സമന്വയ ഗ്രന്ഥശാല ഏർപ്പെടുത്തിയിരിക്കുന്ന പ്രഥമ പ്രതിഭാ പുരസ്കാരം പൊതുപ്രവർത്തകനും, മുൻ തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രിയുമായിരുന്ന സഖാവ് പി.കെ ഗുരുദാസനാണ് ലഭിച്ചത്.
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/Cc0y6iPWZ0C14BEdixDnFL




