ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയുടെയും കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന സെക്കന്ററി ലെവൽ പാലിയേറ്റീവ് രോഗികളുടെ കുടുംബസംഗമം കടയ്ക്കൽ പഞ്ചായത്ത് ടൗൺ ഹാളിൽ ഫെബ്രുവരി 12ന് നടന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം സുധിൻ കടയ്ക്കൽ അധ്യക്ഷനായി.


ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ ദേവ്കിരൺ, ആശ്രയ സങ്കേതം ജനറൽ സെക്രട്ടറി കലയപുരം ജോസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മജീഷ്യൻ ഷാജു കടയ്ക്കലിന്റെ മാജിക് ഷോയും, രാജു കടയ്ക്കലിന്റെ വയലിനും സോളോയും അരങ്ങേറി. കൂടാതെ,ആശുപത്രി ജീവനക്കാരുടെയും, AG പബ്ലിക് സ്കൂൾ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

അതോടൊപ്പം 80 രോഗികൾക്ക് bedsheet സഹിതം അടങ്ങിയ Food kit വിതരണവും, Al-Arjoon ആയുർവേദ centre വക ആയുർവേദ കിറ്റും വിതരണം ചെയ്തു.


കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ,പഞ്ചായത്തംഗങ്ങളായ എസ് ഷാനി, കെ എം മാധുരി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ഉഷ, HMC അംഗങ്ങളായ ശ്രീ. ആർ.എസ് ബിജു, ശ്രീ. പ്രതാപൻ, ശ്രീ ജെ.സി.അനിൽ, ശ്രീ. ബുഹാരി, ശ്രീ. ശിവദാസൻപിള്ള,ശ്രീ. മഞ്ഞപ്പാറ സലിം,

സിഡിഎസ് ചെയർപേഴ്സൺ രാജേശ്വരി,പാലിയേറ്റീവ് ജില്ലാ കോഡിനേറ്റർ അനൂജ്, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് മേഴ്സി തോമസ്,പിഎംസി അംഗങ്ങൾ, ജനപ്രതിനിധികൾ,സന്നദ്ധ സംഘടനാ ഭാരവാഹികൾ,ആശുപത്രി ജീവനക്കാർ, പാലിയേറ്റീവ് സ്റ്റാഫ്‌, ആശ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ,സ്കൂൾ വിദ്യാർത്ഥികൾ, വോളന്റീർമാർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!