Month: February 2024

കടയ്ക്കൽ പഞ്ചായത്തിന് സമീപത്തെ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയി..

കൊല്ലം കടയ്ക്കൽ പഞ്ചായത്തിനു സമീപത്തെ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന R15 V4 ബൈക്ക് മോഷണം പോയി..നിലമേൽ മുരുക്കുമൺ സ്വദേശി സൈഫിന്റെ KL-82 5185 യെന്ന നമ്പരിലുള്ള ബൈക്കാണ് ഇന്ന് ഉച്ചയോടെ മോഷണം പോയത്. വാഹനത്തെ കുറിച്ചു വിവരം ലഭിക്കുന്നവർ കടക്കൽ പോലീസ്…

കടയ്ക്കൽ ഒരുമ താലൂക്ക് ഹോസ്പിറ്റലിലേയ്ക്ക് ഒരു ട്രാക്ഷൻ യൂണിറ്റ് വാങ്ങി നൽകും.

ചടയമംഗലം നിയമസഭാ നിയോജക മണ്ഡലത്തിലും, സമീപ പ്രദേശങ്ങളിലുമുള്ള യൂ എ ഇ പ്രസികളുടെ സൗഹൃദ കൂട്ടായ്മയായ കടയ്ക്കൽ ഒരുമ കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന ഫിസിയോ തെറാപ്പി സെന്ററിലേയ്ക്ക് ഒരു ട്രാക്ഷൻ യൂണിറ്റ് വാങ്ങിനൽകും, ഇതിന് ചിലവാകുന്ന 35000 രൂപ ഇന്ന്…

അബ്ദുള്ളയുടെ തണലിൽ 25 കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നു

സ്വന്തം അധ്വാനത്തിൻ്റെ വലിയൊരു പങ്ക് ചെലവഴിച്ച് വാങ്ങിയ ഒരേക്കറിൽ തലചാ യ്ക്കാനിടമില്ലാത്തവർക്ക് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാ ർത്ഥ്യമാകുമ്പോൾ അബ്ദുള്ള എന്ന മണിയ്ക്കിത് സ്വപ്ന പൂ ർത്തീകരണത്തിൻ്റെ നിമിഷങ്ങൾ . 1983 ൽ തമിഴ് നാട്ടിൽ നിന്നും കടയ്ക്കലിലെത്തി ചന്തകളിലെ തുണി…

സംസ്ഥാനത്തെ നാല് നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകൾ ആധുനികവത്ക്കരിക്കുന്നു

മോഡേണൈസേഷൻ ഓഫ് 100 ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നാല് നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകൾ ആധുനികവത്ക്കരിക്കുന്നു. തിരുവനന്തപുരം ശംഖുമുഖം, ഇടുക്കി മൂന്നാർ, എറണാകുളം കസ്തൂർബാ നഗർ, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഫുഡ് സ്ട്രീറ്റുകൾ ആധുനികവത്ക്കരിക്കുന്നത്. ഈ ഫുഡ്…

എസ്.പി.സി സംസ്ഥാന ക്യാമ്പിന് തുടക്കമായി

സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ സംസ്ഥാന വാർഷിക ക്യാമ്പിന് തിരുവനന്തപുരത്ത് തുടക്കമായി. ഒരാഴ്ച നീണ്ടു നിൽക്കുന്ന ക്യാമ്പ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സമൂഹത്തിന് ഗുണകരമാകുന്ന നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ എസ്.പി.സിക്ക് കഴിഞ്ഞെന്നും ഇന്ന് രാജ്യത്തിന് തന്നെ മാതൃകയാണ്…

കടയ്ക്കൽ തിരുവാതിര 2024 നോട്ടീസ് പ്രകാശനം ചെയ്തു

കടയ്ക്കൽ തിരുവാതിര 2024നോട്ടീസ് പ്രകാശനം ചെയ്തു. ദേവീ ക്ഷേത്ര അങ്കണത്തിൽ വച്ച് ക്ഷേത്രോപദേശക സമിതി ഭാരവാഹികളും, ഉത്സവ കമ്മിറ്റി ഭാരവാഹികളും ചേർന്ന് ഈ വർഷത്തെ നോട്ടീസ് പ്രകാശനം ചെയ്തു. പ്രശസ്ത ഡിസൈനർ സുജിത് കടയ്ക്കലാണ് കവർ പേജ് തയ്യാറാക്കിയത് ഇക്കൊല്ലത്തെ തിരുവാതിര…

നാഗർകോവിലിൽ കെഎസ്ആർടിസിയും തമിഴ്നാട് ആർടിസി ബസും കൂട്ടിയിടിച്ച് വൻ അപകടം: 35 യാത്രക്കാർക്ക് പരിക്ക്

തിരുവനന്തപുരം: നാഗർകോവിലിൽ കെഎസ്ആർടിസി ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചു. നാഗർകോവിനടുത്തുള്ള മാർത്താണ്ഡം മേൽപ്പാലത്തിലാണ് അപകടം. സംഭവത്തിൽ യാത്രക്കാർ ഉൾപ്പെടെ 35 പേർക്ക് പരിക്കേറ്റു. മുഴുവൻ ആളുകളെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് ബസിലെയും ഡ്രൈവർമാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കെഎസ്ആർടിസി ബസിലെ…

കോലിയക്കോട് കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞു

തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു സൈലോ കാർ ആണ് അപകടത്തിൽ പെട്ടത്. കാറിൽ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഫയർ ഫോഴ്സ് സംഘം എത്തിയാണ് ഇവരെ പുറത്തെടുത്തത്. അല്പം മുൻപായിരുന്നു അപകടം സംഭവിച്ചത്.പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോയി.