

ഡിമെൻഷ്യ/അൽഷിമേഴ്‌സ് ബാധിതരായ വയോജനങ്ങൾക്കായി കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി സാമൂഹ്യനീതിവകുപ്പ് നടപ്പാക്കുന്ന ‘ഓർമ്മത്തോണി’ പദ്ധതിയുടെ ലോഗോ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശനം ചെയ്തു.
എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ,സി കെ ഹരീന്ദ്രൻ, വി ശശി, ജി സ്റ്റീഫൻ, ഒ എസ് അംബിക, കെ ആൻസലൻ, ആന്റണി രാജു, സാമൂഹ്യനീതി ഡയറക്ടർ എച്ച് ദിനേശൻ എന്നിവർ സന്നിഹിതരായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 15ന് രാവിലെ 10ന് തിരുവനന്തപുരം വഴുതക്കാട് വിമൻസ് കോളേജിൽ നടക്കും.



