
വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ആറ്റൂര്‍ക്കോണം അങ്കണവാടിയുടെ പുതിയ കെട്ടിടോദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിച്ചു. ജില്ലാ-ഗ്രാമപഞ്ചായത്തുകളുടെ സംയുക്ത പ്രൊജക്റ്റില്‍ 18.5 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അന്‍സര്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ പി ആര്‍ സന്തോഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുന്‍ വാഹിദ്, ജില്ലാ പഞ്ചായത്ത് അംഗം എസ് ഷൈന്‍ കുമാര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



