കടയ്ക്കൽ
കുമ്മിൾ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ 3 കോടി 90 ലക്ഷം രൂപ ചെലവഴിച്ച്
നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിൻ്റെ ശിലാസ്ഥാപനം മന്ത്രി ജെ.ചിഞ്ചുറാണി
നിർവ്വഹിച്ചു.സ്കൂൾ എൻ എസ് എസ് യൂ ണിറ്റ് സഹപാഠിക്ക് നിർമ്മിച്ച് നൽകുന്ന വീ
ടിനുള്ള ആദ്യ സംഭാവനയും മന്ത്രി സ്വീകരിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് കെ.മധു അധ്യ ക്ഷനായി പി ടി എ പ്രസിഡൻ്റ് എം.കെ സഫീർ സ്വാഗതം പറഞ്ഞു പ്രിൻസിപ്പാൾ അബ്ദുൽ മനാഫ് പദ്ധതി വിശദീകരിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ,ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെ.നജീബത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രജിതകുമാരി,സി
പി ഐ എം ഏരിയാ സെക്രട്ടറി എം നസീർ കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക്
പ്രസിഡന്റ് വി.മിഥുൻ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരാ യ കെ.കൃഷ്ണപിള്ള, ആർ ബീന,പഞ്ചായത്തംഗം എം എസ് ജ്യോതി, സി പി ഐ എം എൽ സി സെക്ര ട്ടറി എ.കെ.സൈഫുദ്ദീൻ സി പി ഐ എൽ സി സെക്രട്ടറി ഇ വി ജയപാലൻ,കോൺ. മണ്ഡലം പ്രസിഡന്റ് എ എം ഇർഷാദ്, എസ് എം സി ചെയർമാൻ എ സഫറുള്ളാഖാൻ
പി റ്റി എ വൈ പ്രസിഡൻ്റ് കെ ഹർഷ കുമാ ർ,സ്റ്റാഫ് സെക്രട്ടറി സുധി വി.എസ് തുടങ്ങി
യവർ സംസാരിച്ചു ഹെഡ് മിസ്ട്രസ് റാണി ആർ നന്ദി പറഞ്ഞു