കടയ്ക്കൽ തിരുവാതിരയ്ക്ക് കൊടിയേറി ക്ഷേത്ര നാടിനിനി ഉത്സവ രാവുകൾ. ജാതി,മത, ഭേദമില്ലാത്ത 15 ദിനരാത്രങ്ങൾ കടയ്ക്കൽ നാടിന് സമ്മാനിക്കുന്നു. ഇന്നുമുതൽ സ്റ്റേജ് പരിപാടികൾ ആരംഭിക്കും.വ്യത്യസ്തമായ സ്റ്റേജ് പരിപാടികളാൽ സമ്പന്നമാണ് ഈ വർഷത്തെ തിരുവാതിര. 21 കരയിൽ നിന്നുള്ള കേട്ടുകാഴ്ചകൾ ഇത്തവണ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും, വ്യാപാര വിപണന മേളയും, കുട്ടികൾക്കും, മുതിർന്നവർക്കുമുള്ള അമ്യുസ്മെൻറ് പാർക്കും സംഘടിപ്പിച്ചിട്ടുണ്ട്.

FEJO LIVE MUSICAL SHOW,പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക നയിക്കുന്ന ഗൗരി ലക്ഷ്മി ലൈവ്, സിനിമ പിന്നണി ഗായകരായ വിധു പ്രതാപ്, സിനിമ താരം മാളവിക മേനോൻ എന്നിവർ നയിക്കുന്ന MUSICAL DANCE NIGHT, അതുൽ നെറുകര നയിക്കുന്ന കനൽ ബാൻഡിന്റെ FOLK MUSICAL SHOW എന്നിവ ഈ തിരുവാതിരയ്ക്ക് മാറ്റുകൂട്ടും.

കൂടാതെ മെഗാ ഷോകൾ, ഗാനമേള, നാടകം, പ്രാദേശിക കലാകാരുടെയും, കുട്ടികളുടെയും നൃത്ത, നൃത്യങ്ങൾ അടക്കം ഒരുപിടി പ്രോഗ്രാകുകൾ ഉണ്ട്.ഫെബ്രുവരി 21 മുതൽ 28 കുരുസി നാൾ വരെ ദേവീ ക്ഷേത്ര ഊട്ടുപുരയിൽ അന്നദാനം നടക്കും.

14 ന് രാവിലെ ഉത്സവം കൊടിയേറും. വൈകിട്ട് 6.30ന് നൃത്ത സന്ധ്യ, 10ന് പടയണി. 15ന് വൈകിട്ട് 6 ന് കൈകൊട്ടികളി 6.30ന് നൃത്തോത്സവം, 8.30ന് തിരുവാതിരയും കൈകൊട്ടിക്കളി . 16ന് വൈകിട്ട് 6 ന് നൃത്ത സന്ധ്യ, രാത്രി 8.30 ന് നാട്യധ്വനി, 10 ന് പടയണി.

17 ന് വൈകിട്ട് കരാട്ടെ ഡമോൺസ്‌ട്രേഷൻ,6.30 ന് നടന വിസ്മയം, 8.30 ന് നാനാർപ്പണം,10 ന് പടയണി.18 ന് വൈകിട്ട് 6.30 ന് നൃത്ത സന്ധ്യ, രാത്രി 8.30 ന് ചിലങ്ക ഫെസ്റ്റ്,10 ന് പടയണി.

19 ന് രാവിലെ 7ന് തന്ത്രി മഠം ഉദ്ഘാടനവും ഓപ്പൺ സ്റ്റേജ് സമർപ്പണവും തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ പി എസ് പ്രശാന്ത് നിർവ്വഹിയ്ക്കും. വ്യാപാര മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അംഗം അഡ്വ സാം കെ ഡാനിയേലും, പൊങ്കാല സിനിമ സീരിയൽ നടി ആർ എസ് അനുമോളും ഉദ്ഘാടനം ചെയ്യും.

രാവിലെ 8.10 ന് പൊങ്കാല,8 30 ന് നാദസ്വര കച്ചേരി, വൈകിട്ട് ആറിന് കുത്തിയോട്ടക്കളി മത്സരം,5.15 ന് വിശേഷാൽ ഐശ്വര്യ വിളക്ക്,രാത്രി 7 മണിയ്ക്ക് ശ്രീബലി എഴുന്നള്ളത്ത്,7 ന് ട്രെൻഡ് ലൈവ് ഷോ, രാത്രി 9.15 ന് സേവാഎഴുന്നള്ളത്ത്,

20 ന് വൈകിട്ട് മൂന്നിന് കുതിരയെടുപ്പ്, കുത്തിയോട്ടം കെട്ടിയുയർത്തുന്ന 6 കുതിരകൾ ഭക്തർ തോളിലേറ്റി ക്ഷേത്രങ്ങൾക്ക് വലം വയ്ക്കും.

അകമ്പടിയായി കതിരു കുതിര, എടുപ്പുകാള,പൂക്കാവടി, മുത്തുക്കുട,ശിങ്കാരിമേളം, പുഷ്പൃഷ്ടി എന്നിവ നടക്കും,രാത്രി 21 കരകളിൽ നിന്ന് കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലെത്തും, വൈകിട്ട് 6 ന് ഓട്ടൻ തുള്ളൽ 7ന് ഗാനമേള

21 ന് വൈകിട്ട് 7 ന് ഡി ജെ മ്യൂസിക്, 9 ന് ഫെജോ ലൈവ് മ്യൂസിക് .22 ന് വൈകിട്ട് 5 ന് സമന്വയം സാഹിത്യ സദസ്സ്,6 30 ന് നാടകം കുചേലൻ. 23 ന് രാത്രി 7ന് ഗൗരിലക്ഷ്മി ലൈവ് 9 ന് കഥകളി കഥ ദക്ഷയാഗം

.24 രാത്രി 7 ന് നടന വിസ്മയം, 9 ന് പ്രൈം ടൈം മെഗാ ഷോ.25 ന് വൈകിട്ട് ഏഴിന് ഗാനമേള, 9 ന് മ്യൂസിക്കൽ ഡാൻസ് നൈറ്റ്.26 ന് വൈകിട്ട് 7 ന് കഥാ പ്രസംഗം,രാത്രി 9 ന് മ്യൂസിക്കൽ ഷോ.27 ന് വൈകിട്ട് 7 ന് ഗാനമേള,9 ന് ഇശൽ നിലാവ്.28 ന് വൈകിട്ട് 6 30bന് സമാപന സമ്മേളനം മന്ത്രി ഗണേഷ് കുമാറും കടയ്ക്കലമ്മ സാന്ത്വന പദ്ധതി മന്ത്രി ജെ ചിഞ്ചു റാണിയും ഉദ്ഘാടനം ചെയ്യും.

error: Content is protected !!