കടയ്ക്കൽ തിരുവാതിര 2024നോട്ടീസ് പ്രകാശനം ചെയ്തു. ദേവീ ക്ഷേത്ര അങ്കണത്തിൽ വച്ച് ക്ഷേത്രോപദേശക സമിതി ഭാരവാഹികളും, ഉത്സവ കമ്മിറ്റി ഭാരവാഹികളും ചേർന്ന് ഈ വർഷത്തെ നോട്ടീസ് പ്രകാശനം ചെയ്തു.

പ്രശസ്ത ഡിസൈനർ സുജിത് കടയ്ക്കലാണ് കവർ പേജ് തയ്യാറാക്കിയത് ഇക്കൊല്ലത്തെ തിരുവാതിര മഹോത്സവം 2024 ഫെബ്രുവരി 14 (1199 കുംഭം 1) ന് കൊടിയേറി ഫെബ്രുവരി 28 (1199 കുംഭം 15 ) ന് കുരുസിയോടെ സമാപിക്കുകയാണ്.തിരുവാഭരണ ഘോഷയാത്ര 13-02-2024 ന്, കോടിയേറ്റം ഫെബ്രുവരി പതിനാലിനാണ്.

ഉദ്ഘാടന സമ്മേളനം 19.02.2024 രാവിലെ 7 മണിയ്ക്ക് ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്യും.

രാവിലെ 8 മണിയ്ക്ക് പൊങ്കാല വഴിപാട് നടക്കും.വൈകിട്ട് 5 മണിമുതൽ വിശേഷാൽ ഐശ്വര്യ വിളക്ക് നടക്കും.പ്രധാന ഉത്സവമായ കടയ്ക്കൽ തിരുവാതിര ഫെബ്രുവരി 20 ന് നടക്കും.

കുതിരഎടുപ്പിന് ശേഷം രാത്രി വിവിധ കരക്കാരുടെ 21 കെട്ടുകാഴ്ച എഴുന്നള്ളും.സമാപന സമ്മേളനവും, സമ്മാനദാനവും 28.02.2024 വൈകുന്നേരം 7 മണിയ്ക്ക് മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. രാത്രി പന്ത്രണ്ട് മണി മുതൽ കുരുസിയോടുകൂടി ഈ വർഷത്തെ തിരുവാതിര മഹോത്സവം അവസാനിയ്ക്കും.

ക്ഷേത്ര ഉപദേശക സമിതിയുടെ പ്രസിഡന്റ് എസ് വികാസ്,സെക്രട്ടറി ഐ അനിൽകുമാർ, കടയ്ക്ക് തിരുവാതിര മഹോത്സവ കമ്മിറ്റി പ്രസിഡന്റ് എസ് ബിജു,

സെക്രട്ടറി ജെ എം മർഫി ട്രഷറർ ഡി വിജേഷ്, ജോയിൻ സെക്രട്ടറി അനീഷ് കാറ്റാടിമൂട്, ഉപദേശക സമിതി അംഗങ്ങളായ പത്മകുമാർ

അനി ദേവി സ്റ്റുഡിയോ, പത്ര മാധ്യമ പ്രവർത്തകരായ ഗോപൻ മനോരമ, സഫീർ എം കെ, സനു കുമ്മിൾ, കലികാ ഷാജി, പ്രഭാകർ, വിവിധ കര കമ്മിറ്റി പ്രതനിധികൾ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു