കടയ്ക്കൽ ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ ബഡ്ജറ്റ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷാനി എസ് എസ് അവതരിപ്പിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ അധ്യക്ഷനായിരുന്നു, പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ വേണുകുമാരൻ നായർ, കെ വേണു, കെ എം മാധുരി, പഞ്ചായത്ത്‌ മെമ്പർമാരായ കടയിൽ സലിം, സി ആർ ലൗലി, ആർ സി സുരേഷ്, ആർ ശ്രീജ, പ്രീതൻ ഗോപി, സബിത ഡി എസ്, അനന്തലക്ഷ്മി,ജെ എം മർഫി,പ്രീജ മുരളി, ജി സുഷമ, ശ്യാമ എസ്, റീന, അരുൺ കെ എസ്, വി ബാബു, പഞ്ചായത്ത്‌ സെക്രട്ടറി റോസി, വിവിധ ഘടക സ്ഥാപനങ്ങളിലെ മേധാവികൾ, പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

2024 -25 സാമ്പത്തിക വർഷം 46,73,35,500 /_ രൂപ വരവും, 46,10,05,500/_ രൂപ ചെലവും
63,30,000 /_ മിച്ചവും വരുന്ന മിച്ച ബഡ്ജറ്റ് ആണ് കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് 09/02/2024
വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് അംഗീകരിച്ചിട്ടുള്ളത് .

ആയതിൽ ഉൽപ്പാദന മേഖലയ്ക്ക് 16,38,5000/- രൂപയും,സേവനമേഖലയ്ക്ക് 19,62,05,000/-രൂപയും പശ്ചാത്തല മേഖലയ്ക്ക് 30,48,0,000 /-രൂപയും,ടൂറിസം സാധ്യത ലക്ഷ്യം വെച്ചുകൊണ്ട് മാറ്റിടാംപാറ , വിപ്ലവ സ്മാരകം ,കടയ്ക്കൽ ദേവീക്ഷേത്രം എന്നിവയെ കൂട്ടിയോജിപ്പിച്ചു കൊണ്ട് 60,00,000/-രൂപ ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നു.

മാലിന്യ പരിപാലനത്തിനും ശുചിത്വ മേഖലയ്ക്കുമായി 87,00,000/-രൂപയും , ദാരിദ്ര്യ ലഘൂകരണത്തിനായി 91,50,00,00/-രൂപയുടെ പ്രോജക്ടും പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി 10,80,000 രൂപയും മൂലധന ചെലവുകൾക്കായി 2,18,33,000 രൂപയും വകയിരുത്തിയിരിക്കുന്നു.

https://chat.whatsapp.com/Cc0y6iPWZ0C14BEdixDnFL

error: Content is protected !!