

കടയ്ക്കൽ ദേവിയുടെ ഭക്തിഗാനം കടയ്ക്കലമ്മ ക്ഷേത്രത്തിൽ വെച്ച് പ്രകാശനം നടന്നു. രചനയും, നിർമ്മാണവും അജയകുമാർ റ്റി, സംഗീതം മനോജ്, ആലാപനം ദേവീകൃഷ്ണ, തുലസീഭായി, ബഹുലേയൻ പിള്ള എന്നിവർ ചേർന്നാണ് സമർപ്പണം

ഇന്ന് രാവിലെ(16-02-2024) ദേവീ ക്ഷേത്രത്തിൽ പീടിക കുറുപ്പ് ഗാനത്തിന്റെ സി ഡി പൂജിച്ചു നൽകി. ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ഐ അനിൽ കുമാറിന് കൈമാറി.

ഉപദേശക പ്രസിഡന്റ് എസ് വികാസ്, ബിനോജ് തുടയന്നൂർ, ഇതിന്റെ അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.




