
ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള വെളിനല്ലൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ചടയമംഗലം എം എൽ എ യും, മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രിയുമായ ജെ ചിഞ്ചുറാണിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കൊണ്ട് പണി കഴിപ്പിച്ച ഐസൊലേഷൻ വാർഡിന്റെ ഉദ്ഘാടനം.6-02-2024 വൈകുന്നേരം 3.30 ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രി ചിഞ്ചുറാണിയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

തുടർന്ന് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വച്ച് നടക്കുന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരൻ സ്വാഗതം ആശംസിയ്ക്കും.



