കുമ്മിൾ ഗ്രാമ പഞ്ചായത്തിലെ കൊണ്ടോടി പുള്ളിപ്പച്ച ശിശുമന്ദിരത്തിന് സമീപം സ്ഥാപിച്ചിരുന്ന പ്ലാസ്റ്റിക് ശേഖരണ കേന്ദ്രത്തിൽ ഇന്നലെ രാത്രിയിലാണ് തീപിടുത്തം നടന്നത് രാത്രി ഏകദേശം 12.45 ഓടെയാണ് തീകത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. രണ്ട് ഭാഗങ്ങളിലും ഒരേസമയം തീപടർന്നു,

തുടർന്ന് കുമ്മിൾ പഞ്ചായത്ത്‌ പ്രസിഡന്റ് കെ മധു അടക്കമുള്ള പഞ്ചായത്ത്‌ അധികാരിക്കളും, പൊതു പ്രവർത്തകാരും,കടയ്ക്കൽ സ്റ്റേഷനിലിലെ പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. കടയ്ക്കൽ, പുനലൂർ, വെഞ്ഞാറമൂട് തുടങ്ങിയ ഫയർ സ്റ്റേഷനിൽ നിന്നും വാഹനമെത്തിയാണ് രാവിലെ 6 മണിയോട് കൂടി തീ പൂർണ്ണമായും അണച്ചത്. കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു.

ഏകദേശം 25 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായത് എന്നാണ് പ്രാഥമിക വിവരം. കടയ്ക്കൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.. .വാർഡുകളിൽ നിന്നും ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് ഈ MCF ലാണ് സംഭരിച്ചു വയ്ക്കുന്നത്. ഇവിടെ നിന്നും ക്ലീൻ കേരള കമ്പനിയ്ക്ക്‌ നൽകും.