
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് രാഷ്ട്രീയകക്ഷികൾക്കും സ്വതന്ത്രർക്കുമുള്ള ചിഹ്നങ്ങൾ പുതുക്കി അനുവദിച്ചുകൊണ്ടുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. വിജ്ഞാപനം www.sec.kerala.gov.in ൽ ലഭ്യമാണ്.
ദേശീയ രാഷ്ട്രീയകക്ഷികൾ, കേരളത്തിലെ സംസ്ഥാന രാഷ്ട്രീയകക്ഷികൾ, മറ്റ് സംസ്ഥാനങ്ങളിലെ സംസ്ഥാന രാഷ്ട്രീയകക്ഷികൾ, കേരള നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയകക്ഷികൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ പ്രാതിനിധ്യമുള്ള രാഷ്ടീയകക്ഷികൾ, സ്വതന്ത്രർ ഉൾപ്പടെയുള്ള മറ്റ് സ്ഥാനാർഥികൾ എന്നിങ്ങനെ നാല് പട്ടികകളിലാണ് ചിഹ്നം അനുവദിച്ചത്.


