ക്യാമ്പസുകളിൽ നിന്ന് ലഹരി വസ്തുക്കൾ പൂർണ്ണമായി ഒഴിവാക്കപ്പെടേണ്ടതുണ്ടെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ.സംസ്ഥാന യുവജന ക്ഷേമബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ യുവതിക്ലബ്ബുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ലഹരിവിരുദ്ധ കലാജാഥയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . 11 അസംബ്ലി നിയോജക മണ്ഡലങ്ങളിലെ സ്കൂളുകൾ, കോളജുകൾ, പൊതുഇടങ്ങൾ എന്നിവിടങ്ങളിലൂടെ ജാഥയുടെ പര്യടനം നടത്തി; കൊല്ലം ശ്രീനാരായണ കോളേജിൽ സമാപിച്ചു.
ചടങ്ങിൽ ജില്ലാ യൂത്ത് കോർഡിനേറ്റർ എസ് ഷബീർ അധ്യക്ഷനായി. ജില്ലാ യുവതി കോഡിനേറ്റർ മീര എസ്. മോഹൻ, സ്വാഗതം എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വിദ്യ എസ്. നായർ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി എസ് ബിന്ദു, അർച്ചന, മുഹമ്മദ് ബിലാൽ, കോളേജ് യൂണിയൻ ചെയർമാൻ ആകാശ്, സഞ്ജയ്‌ എന്നിവർ സംസാരിച്ചു.