2024 ഫെബ്രുവരി 2 രാവിലെ 9.30 ന് സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങ് കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ വിതരണോദ്‌ഘാടനം നിർവ്വഹിച്ചു.,

കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ എം ഡി ഡോ പി സെൽവകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.കൊല്ലം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നജീബത്ത്

ബ്ലോക്ക് പഞ്ചായത്ത് മെമ്പർക്ക് സുദിൻ കടയ്ക്കൽ ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനി എസ് എസ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി വേണു കുമാരൻ നായർ

ക്ഷേമ കാര് ചെയർമാൻ കെ വേണു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എം മാധുരി,വാർഡ് ,

പിടിഎ പ്രസിഡന്റ് അഡ്വ റ്റി ആർ തങ്കരാജ്, സ്കൂൾ പ്രിൻസിപ്പാൾ നജീം എ, VHSC പ്രിൻസിപ്പാൾ എസ് റജീന,

, MPTA പ്രസിഡന്റ്‌ പ്രിയ എസ്, PTA വൈസ് പ്രസിഡന്റ്‌ മനോജ്‌ പി, ഡെപ്യുട്ടി എച്ച് എം വി വിനിതകുമാരി,

സ്റ്റാഫ് കൗൺസിൽ ജോയിന്റ് സെക്രട്ടറിമാരായ സജു എം,, നസിം ഡി എന്നിവർ സംസാരിച്ചു, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എ ഷിയാദ് ഖാൻ നന്ദി പറഞ്ഞു.മന്ത്രി ചിഞ്ചു റാണിയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് പദ്ധതി യഥാർത്ഥ്യമായത്

കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് “കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് പദ്ധതി”

കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസിലെ 611 വിദ്യാർത്ഥികൾക്ക് സൗജന്യമായി 5 മുട്ട കോഴി കുഞ്ഞുങ്ങളും,ഒരുകിലോ കോഴിത്തീറ്റയും,മരുന്നും വിതരണം ചെയ്യുന്നു.

കുട്ടികളിൽ കോഴി വളർത്തുന്നതിനുള്ള താല്പര്യം വർദ്ധിപ്പിച്ച് അവരിൽ സ്വാശ്രയ ശീലവും, സമ്പാദ്യ ശീലവും വളർത്തി ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് ആവശ്യമായ പോഷകാഹാരം ലഭ്യമാക്കുക വഴി ആരോഗ്യമുള്ള സമൂഹത്തെ വളർത്തിയെടുക്കുക എന്നതിനൊപ്പം കോഴി വളർത്തൽ രംഗത്തെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്ന ഒരു വലിയ ശ്രമമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

https://chat.whatsapp.com/Cc0y6iPWZ0C14BEdixDnFL

error: Content is protected !!