ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ അതിക്രമങ്ങള്‍ ചെറുക്കുന്നതിനായി പെണ്‍കുട്ടികളെ കായികമായും മാനസികമായും തയ്യാറാക്കുന്നതിന് ജില്ലയിലെ 10 മുതല്‍ 15 വയസ്സ് വരെയുള്ള 300 പെണ്‍കുട്ടികള്‍ക്ക് പോലീസ് വകുപ്പിന്റെ സെല്‍ഫ് ഡിഫെന്‍സ് ട്രെയിനര്‍മാര്‍ സ്വയം പ്രതിരോധ പരിശീലനം നല്‍കും. ഇതിനായുള്ള ‘ധീര 1’പദ്ധതിയുടെ ഉദ്ഘാടനം എം ജി ടി എച്ച് എസ് എസ് സ്‌കൂളില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍ ഷിബു നിര്‍വഹിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എ ജെംലാറാണി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ, തൃകോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി എസ് സിന്ധു, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എച്ച് ഹുസൈന്‍, മറ്റുജനപ്രതിനിധികള്‍, എച്ച് എം പ്രതിഭകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു. പോലീസ് സെല്‍ഫ് ഡിഫന്‍സ് ട്രൈനര്‍മാരായ റജീന, രാജശ്രീ എന്നിവരുടെ നേതൃത്വത്തില്‍ പരിശീലനത്തിനും തുടക്കമായി.