
സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന ‘കുഞ്ഞ് കൈകളില്‍ കോഴിക്കുഞ്ഞ്’ പദ്ധതിയുടെ ഉദ്ഘാടനം കുമ്മിള്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. എട്ടാം ക്ലാസ്സിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി അഞ്ച് മുട്ടക്കോഴി കുഞ്ഞുങ്ങളും ഒരു കിലോ തീറ്റയും മരുന്നുമാണ് വിതരണം ചെയ്തത്. വിദ്യാര്‍ഥികളുടെ ആരോഗ്യ സംരക്ഷണവും സംരംഭകശീലം വളര്‍ത്തുന്നതുമാണ് പദ്ധതി ലക്ഷ്യം. കുമ്മിള്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിതരണോദ്ഘാടനം കുമ്മിള്‍ പഞ്ചായത്ത് പ്രസിഡന്റ് കെ മധു നിര്‍വഹിച്ചു. പി റ്റി എ പ്രസിഡന്റ് എം കെ സഫീര്‍ അധ്യക്ഷനായി. പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി കെ മൂര്‍ത്തി ,എം ഡി ഡോ പി സെല്‍വകുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, പ്രിന്‍സിപ്പാള്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




