02-02-24 വെള്ളിയാഴ്ച രാവിലെ കടയ്ക്കൽ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം നിർവഹിച്ചു.

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ അധ്യക്ഷനായിരുന്നു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധിൻ കടയ്ക്കൽ സ്വാഗതം പറഞ്ഞു.

ആശംസകൾ അറിയിച്ചുകൊണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് എസ് ഷാനി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വേണു കുമാരൻ നായർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വേണു ,

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ മാധുരി, സിഡിഎസ് ചെയർപേഴ്സൺ രാജേശ്വരി എന്നിവർ സംസാരിച്ചു കടക്കൽ കൃഷി ഓഫീസർ ശ്രീജിത്ത് കുമാർ വി പി കൃതജ്ഞത അറിയിച്ചു.

ജനകീയസൂത്രണ പദ്ധതി 2023-24,ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന വനിതാ ഗ്രൂപ്പുകൾക്ക് വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണ് “മാതൃക കൃഷിത്തോട്ടം”.

കാർഷിക വിളകളുടെ ഉത്പാദനം വർദ്ധിപ്പിച്ച് സ്വയം പര്യാപ്ത പ്രാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉൽപാദനശേഷിയുള്ള ഹൈബ്രിഡ് പച്ചക്കറിതൈ,ടിഷ്യൂ കൾച്ചർ വാഴ തൈകൾ,

ഏത്തക്ക കന്നുകൾ,മറ്റ് കിഴങ്ങ് വിളയുടെ നടീൽ വസ്തുക്കൾ എന്നിവയാണ് പദ്ധതി വഴി വിതരണം ചെയ്യുന്നത്.

https://chat.whatsapp.com/Cc0y6iPWZ0C14BEdixDnFL