
കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും ഫാം മെഷിനറി ബാങ്കുകൾ തുടങ്ങുന്നതിനും കർഷക കൂട്ടായ്മകൾ, എഫ്.പി.ഒകൾ, പഞ്ചായത്തുകൾ എന്നിവർക്ക് ഫെബ്രുവരി 7 മുതൽ ഓൺലൈൻ അപേക്ഷ നൽകാം. agrimachinery.nic.in/index മുഖേനയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷിക്കുന്നവർക്ക് പാൻകാർഡ്, ബാങ്ക് അക്കൗണ്ട്, രജിസ്‌ട്രേഷൻ എന്നിവ ഉണ്ടായിരിക്കണം. ഗ്രൂപ്പിൽ കുറഞ്ഞത് എട്ട് അംഗങ്ങൾ വേണം. കൃഷി വകുപ്പിന്റെ പദ്ധതിയാണിത്. ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം അതിന്റെ പകർപ്പും അനുബന്ധ രേഖകളും കൃഷി ഓഫീസറുടെ ശുപാർശയോടെ ജില്ലയിലെ കൃഷി അസി. എക്‌സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയത്തിൽ നൽകണം. വിശദ വിവരങ്ങൾക്ക്: 0471-2306748, 0477-2266084, 0495-2725354.



