
കടയ്ക്കൽ ശങ്കർനഗർ ഗീത മന്ദിരത്തിൽ ജയന്റെയും, ബിന്ദുവിന്റെയും മകൻ നന്ദു ജയൻ (26) മരിച്ചത്.ചെന്നൈയിലെ ഒരു ഡക്കറേഷൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു അന്തരിച്ച നന്ദു. തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിയ്ക്കാണ് ബൈക്കിൽ നന്ദു ചെന്നൈയിലുള്ള ജോലിസ്ഥലത്തേയ്ക്ക് തിരിച്ചത്. കൂടെ ഒരു സുഹൃത്തും ഉണ്ടായിരുന്നു. സുഹൃത്തിനെ മധുരയിലുള്ള ജോലി സ്ഥലത്ത് ഇറക്കി പോകുമ്പോഴായിരുന്നു അപകടം.

വില്ലുപുരം, അരസൂർ എന്ന സ്ഥലത്തുവച്ചാണ് അപകടം നടന്നത്, ചൊവ്വാഴ്ച പുലർച്ചെ 3 മണിയോടുകൂടി ഓടിച്ച ബൈക്ക് ഏതോ വാഹനത്തിന്റെ പിന്നിലിടിച്ച് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവ സ്ഥലത്തുവച്ചു തന്നെ നന്ദു മരണപ്പെടുകയായിരുന്നു.അരസൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്,മൃതദേഹം വില്ലുപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ് ഇപ്പോഴുള്ളത്.

സഹോദരി ജയശ്രീയുടെ വിവാഹത്തിനായി ഒരാഴ്ചത്തേയ്ക്ക് നാട്ടിൽ വന്ന് മടങ്ങുബോഴായിരുന്നു ഈ അത്യാഹിതം. ബന്ധുക്കൾ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. ഇന്ന് പോസ്റ്റുമാർട്ടം നടപടികൾ പൂർത്തിയാക്കി ഉച്ചയോടെ നാട്ടിലേക്ക് തിരിക്കും,

മൃതദേഹം നാളെ രാവിലെ 7 മണിക്ക് വീട്ടിലെത്തും.തുടർന്ന് നടക്കുന്ന കർമ്മങ്ങൾക്ക് ശേഷം സംസ്ക്കാരം രാവിലെ 9 മണിക്ക് കിളിമാനൂർ സമത്വ തീരത്തിൽ.
