
ചടയമംഗലം നിയമസഭാ നിയോജക മണ്ഡലത്തിലും, സമീപ പ്രദേശങ്ങളിലുമുള്ള യൂ എ ഇ പ്രസികളുടെ സൗഹൃദ കൂട്ടായ്മയായ കടയ്ക്കൽ ഒരുമ കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന ഫിസിയോ തെറാപ്പി സെന്ററിലേയ്ക്ക് ഒരു ട്രാക്ഷൻ യൂണിറ്റ് വാങ്ങിനൽകും,

ഇതിന് ചിലവാകുന്ന 35000 രൂപ ഇന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ വി എ ധനുജയ്ക്ക് ഋഷികേശൻ പാവല്ല കൈമാറി.

കടയ്ക്കൽ ഒരുമ ഭാരവാഹികളായ അക്ബർ ചിങ്ങേലി, അനീഷ് നിർമ്മാല്യം, സുമരാജ് അഴാന്തക്കുഴി,ഗോപൻ തുടയന്നൂർ,സന്തോഷ് വെളുന്തറ

ഹോസ്പിറ്റൽ വികസന സമിതി അംഗം ആർ എസ് ബിജു,ഹോസ്പിറ്റൽ പി ആർ ഒ കാർത്തിക,നഴ്സിംഗ് സൂപ്രണ്ട് മേഴ്‌സി,ഫിസിയോ തെറാപ്പിസ്റ്റ് റജി എന്നിവർ സന്നിഹിതരായിരുന്നു
റിപ്പോർട്ട്
സുജീഷ് ലാൽ കടയ്ക്കൽ
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/Cc0y6iPWZ0C14BEdixDnFL




