

കടയ്ക്കൽ തിരുവാതിര മഹോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് ക്ഷേത്ര അങ്കണത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം നടന്നു. ഉത്സവ കമ്മിറ്റി വൈസ് പ്രസിഡന്റ് സുജീഷ് ലാൽ അധ്യക്ഷത വഹിച്ചു .

ഉത്സവ കമ്മിറ്റി സെക്രട്ടറി ജെ എം മർഫി സ്വാഗതം പറഞ്ഞു. പോലീസുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ,കെട്ടുകാഴ്ച എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കടയ്ക്കൽ SHO പ്രവീൺ വിശദീകരിച്ചു.

ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ് വികാസ് സെക്രട്ടറി ഐ അനിൽ കുമാർ,

സബ് ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ, ഉത്സവ കമ്മിറ്റി ട്രഷറർ വിജേഷ്, ജോയിന്റ് സെക്രട്ടറി അനീഷ് കാറ്റാടിമൂട്,ഉപദേശക സമിതി അംഗങ്ങളായ സുനിൽ കുമാർ ശങ്കർ നഗർ, അനിൽ കുമാർ ദേവി, പത്മകുമാർ,

വിവിധ കര കമ്മിറ്റി പ്രതിനിധികൾ , കുതിര കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

രണ്ട് ദിവസം മുൻപ് കൊട്ടാരക്കര ഡി വൈ എസ് പി നന്ദകുമാറും ക്ഷേത്രത്തിൽ എത്തി നിർദ്ദേശങ്ങൾ നൽകുകയുണ്ടായി.
ഇക്കൊല്ലത്തെ തിരുവാതിര മഹോത്സവം 2024 ഫെബ്രുവരി 14 (1199 കുംഭം 1 ) ന് കൊടിയേറി ഫെബ്രുവരി 28 (1199 കുംഭം 15) ന് കുരിസിയോട് കൂടി സമാപിക്കുകയാണ്.പ്രധാന ഉത്സവമായ കുതിരയെടുപ്പ് ഫെബ്രുവരി 20 ന് തിരുവാതിര നാളിൽ നടക്കും,തിരുവാഭരണ ഘോഷയാത്ര ഫെബ്രുവരി 13 ന് ആണ്.




