നാവായിക്കുളം വലിയ കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
രാധാകൃഷ്ണ വിലാസത്തിൽ അജയ് കൃഷ്ണ 21 ആണ് മരിച്ചത്.
ഇയാൾ കൊല്ലമ്പുഴ കലാക്ഷേത്രത്തിൽ ഫൈനൽ ഇയർ വിദ്യാർത്ഥി ആയിരുന്നു അച്ഛൻ ആർ.എസ്ഗിരീഷ് കുമാർ, അമ്മ ലേഖ, സഹോദരി അഞ്ചു
മൃതദേഹം നാവായിക്കുളം ഫയർഫോഴ്സ് എത്തിയാണ് കുളത്തിൽ നിന്നും പുറത്തെടുത്തത്. സ്റ്റേഷൻ ഓഫീസർ അഖിൽ എസ് ബി യുടെ നേതൃത്വത്തിൽ ഫയർ& റെസ്ക്യൂ ഓഫീസർ അരവിന്ദൻ എം, മിഥേഷ് എസ്, അന്ദു ആർ, നിഷാന്ത് ഡി എൽ, ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർ വിനീഷ്കുമാർ എസ്, ഹോം ഗാർഡുമാരായ ജചന്ദ്രൻ ജി, മുരളീധരൻ പിള്ള എം എസ് എന്നീ ദൗത്യസംഘം എത്തിയാണ് ബോഡി റിക്കവർ ചെയ്തത് മൃതദേഹം നാവായിക്കുളം PHC ആംബുലൻസിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചു.പോസ്റ്റുമോർട്ടം നടപടികൾ കഴിഞ്ഞശേഷം ഉച്ചയോടെ വീട്ടിലെത്തിക്കും എന്ന് ബന്ധുക്കൾ അറിയിച്ചു.