
എറണാകുളം: കാക്കനാട് കേന്ദ്രമാക്കി സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍.
വെണ്ണിക്കുളം സ്വദേശി ഫ്രെഡി, തോപ്പുംപടി സ്വദേശി അഖില്‍ മോഹന്‍ എന്നിവരാണ് പിടിയിലായത്. ഗുളിക രൂപത്തിലുള്ള മയക്കുമരുന്നായിരുന്നു ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചു നല്‍കിയിരുന്നത്.
സമൂഹ മാദ്ധ്യമങ്ങളിലൂടെ ‘ ആസിഡ് ഡ്രോപ്പര്‍ ടാസ്‌ക് ടീം’ എന്ന പ്രത്യേക ഗ്രൂപ്പും ഇതിനായി ഇവര്‍ നിര്‍മ്മിച്ചിരുന്നു. ആവശ്യക്കാര്‍ക്ക് ലഹരിമരുന്ന് എത്തിച്ചു നല്‍കുന്നതിനായി ‘ ചൗ മിഠായി’ എന്ന പ്രത്യേക കോഡും ഉപയോഗിച്ചാണ് പ്രതികള്‍ ലഹരി മരുന്നുകള്‍ വിറ്റിരുന്നത്. ഇവരുടെ പക്കല്‍ നിന്നും 62 ഗ്രാം വരുന്ന 110 ഗുളികകള്‍ എക്സൈസ് പിടിച്ചെടുത്തു. അമിത ഭയം, ഉത്കണ്ഠ എന്നീങ്ങനെ മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി നല്‍കുന്ന അതിമാരകമായ ഗുളികകളാണിതെന്ന് എക്സൈസ് പറഞ്ഞു.



