ദേശീയ സമ്മതിദായകദിനാഘോഷത്തിനോടനുബന്ധിച്ച് നടത്തിയ പെയിന്റിങ്-ക്വിസ് മത്സരങ്ങളില്‍ ഉയര്‍ന്ന ജനാധിത്യബോധം പുലര്‍ത്തി പുതുതലമുറ. കഴിഞ്ഞ ദിവസങ്ങളിലായി കോളജ്-സ്‌കൂള്‍തല വിദ്യാര്‍ഥികള്‍ പങ്കെടുത്തമത്സരങ്ങള്‍ ഉന്നതനിലവാരം പുലര്‍ത്തിയതായി വിധികര്‍ത്താക്കളും വിലയിരുത്തി.
പബ്ലിക് ലൈബ്രറിയിലെ സരസ്വതി ഹാളില്‍ സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വോട്ടുചെയ്യാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം വിനിയോഗിച്ച് ജനാധിപത്യാവകാശം നിലനിറുത്താന്‍ വരുംതലമുറ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
സര്‍വശിക്ഷാകേരള ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി കെ ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ചിത്രകാരനും ലളിതകലാ അക്കാഡമി അവാര്‍ഡ് ജേതാവുമായ സന്തോഷ് ആശ്രാമം, സ്വീപ് നോഡല്‍ ഓഫീസര്‍ ജി വിനോദ് കുമാര്‍, മോഡറേറ്ററായ എ നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
കേന്ദ്ര ഫെലോഷിപ് നേടിയ ചിത്രകാരന്‍ കൃഷ്ണ ജനാര്‍ദന, ഹയര്‍ സെക്കന്ററി എന്‍ എസ് എസ് പ്രോഗ്രാം റീജ്യണല്‍ കോ-ഓര്‍ഡിനേറ്റര്‍ പി ബി ബിനു, സ്റ്റേറ്റ് ലെവല്‍ മാസ്റ്റര്‍ ട്രെയിനര്‍ എം റഹിം എന്നിവരാണ് മത്സരങ്ങളുടെ വിധികര്‍ത്താക്കളായത്.

error: Content is protected !!