ശാസ്താംകോട്ട അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മിഥിലേഷ് എം കുമാറാണ് റെസ്ക്യൂ നെറ്റ് സ്വന്തമായി നിർമ്മിച്ചു മാതൃകയായത്.
മനുഷ്യനെയും മൃഗങ്ങളെയും രക്ഷിക്കുന്നതിനാണ് റെസ്ക്യൂ നെറ്റ് ഉപയോഗിക്കുന്നത്.
മനുഷ്യനെ കിണറുകളിൽ നിന്നും കരകയറ്റുന്നതിന് ഉപയോഗിക്കുന്ന റെസ്ക്യൂ നെറ്റ് മൃഗങ്ങളെ രക്ഷിക്കാൻ ഉപയോഗിക്കേണ്ടി വരുമ്പോൾ നെറ്റിന്റെ കണ്ണികൾ മൃഗങ്ങൾ കടിച്ചു കേടുവരുത്തുന്നത് പതിവ് സംഭവമാണ്.


മനുഷ്യനും മൃഗങ്ങൾക്കും പ്രത്യേകം നെറ്റ് ഉപയോഗിക്കുന്നത് നല്ലതായിക്കുമെന്ന ആശയവും ശാസ്താംകോട്ട നിലയത്തിലെ സഹപ്രവർത്തകരുടെ പ്രചോദനവുമാണ് സ്വന്തമായി റെസ്ക്യൂ നെറ്റ് നിർമ്മിക്കാൻ പ്രേരണയായത്.
ഫിഷിംഗ് നെറ്റിന് ഉപയോഗിക്കുന്ന 140 മീറ്റർ പ്ലാസ്റ്റിക് കയർ നീണ്ടകരയിൽ നിന്നും വാങ്ങിയാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
10,000 രൂപയോളം വിലയുള്ള റെസ്ക്യൂ നെറ്റ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജീവ് ഏറ്റുവാങ്ങി.