
പാലിയേറ്റീവ് വാരാചരണത്തോടനുബന്ധിച്ചു 17.01.2024-ന് ചിതറ കെ പി കരുണാകരൻ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന “സ്നേഹവീട് ” എന്ന പകൽവീട്ടിലെ അന്തേവാസികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പ് ഉൽഘാടനം ആശുപത്രി സൂപ്രണ്ട് ഡോ.ധനുജ നിർവഹിച്ചു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ ആശംസ അറിയിച്ചു.

മെഡിക്കൽ സംഘത്തിൽ ഫിസിഷ്യൻ ഡോ. ലിഷ, MBBS ഹൗസ് സർജൻസ് ഡോ. രാധിക, ഡോ. നിക്കി, നഴ്സിംഗ് ഓഫീസർ മീനു, പാലിയേറ്റീവ് സ്റ്റാഫ് നേഴ്സ് ഷൈനി രാജൻ, ഫർമസിസ്റ്റ് അരുണിമ,

ഫിസിയോതെറാപ്പിസ്റ്റ് ശ്രീ. റെജി, ഇ സി ജി ടെക്‌നിഷ്യൻ ശ്രീലക്ഷ്മി, പി ആർ ഒ കാർത്തിക, ഡ്രൈവർ ശ്രീ. റാസി എന്നിവർ പങ്കെടുത്തു.

കെ പി കരുണാകരൻ ഫൗണ്ടേഷൻ ഭാരവാഹികളായ എ എസ് ഇക്ബാൽ
(ചെയർമാൻ), ജീ വാസുദേവൻ (സെക്രട്ടറി),ഡി ദിലീപ് (ട്രഷറർ),അനിൽ ആഴാവീട് എന്നിവരും സന്നിഹിതരായിരുന്നു








